25 കാരനായ കാമുകൻ യുവതിയെ കുത്തിക്കൊലപ്പെടുത്തി; അറസ്റ്റിൽ

ബെംഗളൂരു: ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞ രണ്ടുകുട്ടികളുടെ അമ്മയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. ഹോട്ടൽമുറിയിൽ വെച്ചാണ് 36 കാരിയായ ഹരിണി എന്ന യുവതിയെ 25കാരനായ കാമുകൻ കുത്തിക്കൊലപ്പെടുത്തിയത്. ഐടി ജീവനക്കാരനായ യഷസും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണിയും പടിഞ്ഞാറൻ ബെംഗളൂരുവിലെ കെങ്കേരി സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം രണ്ടു ദിവസത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. യഷസിനെ അറസ്റ്റ് ചെയ്ത് പോലീസ്.

ഏറെ നാളായി ഹരിണിയും യഷസും അടുപ്പത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ ഹരിണി ആഗ്രഹിച്ചു. ഇതിനായി യഷസിൽനിന്നു സ്വയം അകന്നു നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഈ ദേഷ്യമാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസർ പറഞ്ഞു.

യഷസുമായുള്ള സൗഹൃദം രണ്ടു കുട്ടികളുടെ അമ്മയായ ഹരിണിയുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഹരിണിയുടെ കുടുംബം ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതായും റിപ്പോർട്ടുണ്ട്. ബന്ധം തുടരാൻ കഴിയില്ലെന്ന് ഹരിണി യഷസിനോട് പറഞ്ഞതിനു പിന്നാലെയായിരുന്നു കൊലപാതകം. പ്രകോപിതനായ യഷസ് 17 തവണയാണ് ഹരിണിയെ കുത്തിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All