Your Image Description Your Image Description

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ടിവിഎസ് അപ്പാച്ചെ 2025ല്‍ രണ്ട് പതിറ്റാണ്ടിന്റെ മികവ് ആഘോഷിക്കുന്നു. ഇരുപതാം വാര്‍ഷികത്തില്‍ 60 ലക്ഷം ഉപഭോക്താക്കളെന്ന അതുല്യ നേട്ടവും ടിവിഎസ് അപ്പാച്ചെ നേടി എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

2005ൽ ആണ് ടിവിഎസ് അപ്പാച്ചെ വിപണിയിൽ എത്തുന്നത്. അപ്പാച്ചെ150 മോഡലിന്റെ അവതരണം ടിവിഎസിന്റെ പ്രീമിയം സെഗ്‌മെന്റിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു. സെഗ്‌മെന്റിലെ ഒന്നിലധികം സാങ്കേതികവിദ്യകള്‍ ആദ്യമായി അവതരിപ്പിച്ച ടിവിഎസ് അപ്പാച്ചെ മോഡല്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെച്ച് ജനപ്രിയ ബ്രാന്‍ഡായി മാറി.

ഫാക്ടറി കസ്റ്റമൈസേഷന്‍, (ബില്‍ഡ്-ടു-ഓര്‍ഡര്‍) ബിടിഒ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡ് കൂടിയാണ് ടിവിഎസ് അപ്പാച്ചെ. ബംഗ്ലാദേശ്, നേപ്പാള്‍, കൊളംബിയ, ഗ്വാട്ടിമാല, മെക്‌സിക്കോ, ഹോണ്ടുറാസ്, ഗിനിയ മേഖല തുടങ്ങിയ പ്രധാന ആഗോള വിപണികളില്‍ ടിവിഎസ് അപ്പാച്ചെയ്ക്ക് വലിയ ജനപ്രീതിയുണ്ട്.

യൂറോപ്പിലും (ഇറ്റലി) ടിവിഎസ് അപ്പാച്ചെയുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്. നിലവില്‍ ആഗോളതലത്തില്‍ 300,000ത്തിലധികം റൈഡര്‍മാര്‍ അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പില്‍ (എഒജി) പങ്കാളികളാണ്. കഴിഞ്ഞ 20 വര്‍ഷമായി കാണിക്കുന്ന വിശ്വാസത്തിനും അഭിനിവേശത്തിനും ടിവിഎസ് അപ്പാച്ചെയുടെ ആറ് ദശലക്ഷത്തിലധികം റൈഡര്‍മാരോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *