Your Image Description Your Image Description

ഡൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി. കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ, ഭാര്യയും നടിയുമായ ലീന മരിയപോൾ തുടങ്ങിയവർ പ്രതികളായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ 2022 ൽ പട്യാല കോടതിയിൽ നിന്ന് ജാമ്യം നേടിയ ജാക്വലിൻ ഫെർണാണ്ടസ് വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്.

കേസിലെ ഒന്നാം പ്രതി സുകേഷിൽ നിന്ന് സമ്മാനങ്ങൾ കരസ്ഥമാക്കിയതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ജാക്വിലിൻ നേരിടുന്നത്. തട്ടിപ്പിൽ ഒരു പങ്കുമില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അറിവില്ലെന്നുമാണ് നടി പറയുന്നത്. തട്ടിപ്പിനെക്കുറിച്ച് അറിവില്ലാതെയാണ് സമ്മാനങ്ങൾ സ്വീകരിച്ചതെന്നുമാണ് ജാക്വിലിന്‍റെ വാദം.

 

 

Related Posts