Your Image Description Your Image Description

സ്പാനിഷ് സൂപ്പർതാരവും ഇൻ്റർ മിയാമിയുടെ മധ്യനിര താരവുമായ സെർജിയോ ബുസ്‌കെറ്റ്‌സ് ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വർഷത്തെ മേജർ ലീഗ് സോക്കർ (MLS) സീസൺ അവസാനിക്കുന്നതോടെയാണ് താരം ബൂട്ടഴിക്കുക.

ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിച്ച, ഏകദേശം 20 വർഷം നീണ്ട തൻ്റെ പ്രൊഫഷണൽ കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ബാഴ്സലോണ, ഇൻ്റർ മിയാമി, സ്പെയിൻ ദേശീയ ടീം എന്നിവയ്ക്കായി ജേഴ്സിയണിഞ്ഞ താരം, തൻ്റെ വിരമിക്കൽ തീരുമാനം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ലോകത്തെ അറിയിച്ചത്. ക്ലബ്ബുകളിലും രാജ്യത്തിനായും നിരവധി പ്രധാന കിരീടങ്ങൾ നേടിയ ശേഷമാണ് ഈ ഫുട്‌ബോൾ ഇതിഹാസത്തിൻ്റെ പടിയിറക്കം.

‘ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരൻ എന്ന നിലയിൽ എന്റെ കരിയറിനോട് വിട പറയാൻ സമയമായി എന്ന് എനിക്ക് തോന്നുന്നു. ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്ന ഈ അവിശ്വസനീയമായ ഈ ജീവതം ആരംഭിച്ചിട്ട് ഏകദേശം 20 വർഷമായി. ഫുട്‌ബോൾ എന്നെ മികച്ച സ്ഥലങ്ങളിൽ എത്തിക്കുകയും മികച്ച അനുഭവം നൽകുകയും ചെയ്തു. അതും മികച്ച സഹയാത്രികർക്കൊപ്പം’, സെർജിയോ ബുസ്‌കെറ്റ്‌സ് കുറിച്ചു.

ബാഴ്‌സലോണയോട് പ്രത്യേക നന്ദി പറഞ്ഞാണ് താരം ആരംഭിച്ചത്. “ബാഴ്‌സലോണയ്ക്ക് നന്ദി, എൻ്റെ ജീവിതത്തിലെ ക്ലബ്ബ്! ചെറുപ്പം മുതൽ ആഗ്രഹിച്ച ക്ലബ്ബിന് വേണ്ടി 100-ൽ അധികം മത്സരങ്ങൾ കളിക്കാൻ സാധിച്ചു. ക്യാമ്പിൽ ഒരിക്കലും മറക്കാത്ത ഒരുപാട് കഥകളിൽ ജീവിക്കാൻ കഴിഞ്ഞു. എൻ്റെ ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന നേട്ടങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്,” താരം കൂട്ടിച്ചേർത്തു.

പുതിയ അനുഭവത്തിനായി അവസരം നൽകിയ ഇൻ്റർ മയാമിക്കും താരം നന്ദി പറഞ്ഞു. “പുതിയതും വളർന്നുവരുന്നതുമായ ഒരു ക്ലബ്ബിൻ്റെ ഭാഗമാകാൻ എന്നെ അനുവദിച്ചതിന് ഇന്റർ മിയാമിക്കും നന്ദി. എൻ്റെ പങ്ക് സംഭാവന ചെയ്യാനും ഒരു പുതിയ അനുഭവം അനുഭവിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു’, അദ്ദേഹം പറഞ്ഞു.

ബുസ്‌കെറ്റ്‌സിന്റെ കിരീട നേട്ടങ്ങൾ

ബുസ്‌കെറ്റ്‌സിന്റെ കരിയർ കിരീടങ്ങൾ കൊണ്ട് സമ്പന്നമാണ്. ബാഴ്‌സലോണയിൽ 700-ൽ അധികം കളികളിൽ പങ്കെടുത്ത താരം നിരവധി ലാ ലിഗ കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, കോപ്പ ഡെൽ റേ വിജയങ്ങൾ എന്നിവയെല്ലാം സ്വന്തമാക്കി. രാജ്യത്തിനായി, 2010-ലെ ലോകകപ്പും 2008, 2012 വർഷങ്ങളിലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ ചരിത്രപ്രസിദ്ധമായ സ്പാനിഷ് ദേശീയ ടീമിൻ്റെ നിർണ്ണായക ഭാഗമായിരുന്നു അദ്ദേഹം

Related Posts