Your Image Description Your Image Description

കേരളത്തിന് ഓണസമ്മാനവുമായി 20 കോച്ചുള്ള വന്ദേഭാരത് എത്തി. ചെന്നൈയിലെ ഇന്റഗ്രല്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയ 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ എത്തിയത്. തിങ്കളാഴ്ച്ച ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നെെ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്.
പാലക്കാട് വഴി മംഗളൂരേക്കാണ് പുതിയ വന്ദേഭാരതിന്‍റെ യാത്ര വരുന്നത്. നിലവില്‍ 16 കോച്ചുകളുമായി ആലപ്പുഴ വഴി ഒടുന്ന മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ആണ് 20 കോച്ചുകളായി എത്തിയിരിക്കുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സര്‍വീസ് തുടങ്ങുന്ന തീയതി നിശ്ചയിക്കുക. നിലവില്‍ 1016 സീറ്റുകളുള്ള വണ്ടിയില്‍ 320 സീറ്റുകള്‍ വര്‍ധിച്ച് 1336 സീറ്റുകളാകും

Related Posts