Your Image Description Your Image Description

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സബ്-കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിന് ആവശ്യക്കാർ ഏറെയാണ്. 2025 ജൂലൈയെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ സെഗ്‌മെന്റിന്റെ വിൽപ്പനയിൽ വീണ്ടും മാരുതി സുസുക്കി ബ്രെസ ഒന്നാമതെത്തി. കഴിഞ്ഞ മാസം മാരുതി ബ്രെസ്സയ്ക്ക് ആകെ 14,065 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. പക്ഷെ മാരുതി ബ്രെസയുടെ വിൽപ്പനയിൽ 4.16 ശതമാനം വാ‍ഷിക ഇടിവ് രേഖപ്പെടുത്തി.

അതേസമയം മാരുതി സുസുക്കി ബ്രെസയുടെ എക്‌സ്-ഷോറൂം വില 8.69 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ്. വിൽപ്പന പട്ടികയിൽ മാരുതി സുസുക്കി ഫ്രോങ്ക്സ് രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ മാരുതി ഫ്രോങ്ക്സ് ആകെ 12,872 യൂണിറ്റ് എസ്‌യുവികൾ വിറ്റഴിച്ചു, 17.82 ശതമാനം വാർഷിക വളർച്ചയാണ് ഉണ്ടായത്.

ടാറ്റ നെക്‌സോൺ ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ ടാറ്റ നെക്‌സോൺ ആകെ 12,825 യൂണിറ്റ് കാറുകൾ വിറ്റു, 7.75 ശതമാനം വാർഷിക ഇടിവ് ഉണ്ടായി. ഈ വിൽപ്പന പട്ടികയിൽ ടാറ്റ പഞ്ച് നാലാം സ്ഥാനത്താണ്. ഈ കാലയളവിൽ ടാറ്റ പഞ്ച് ആകെ 10,785 യൂണിറ്റ് കാറുകൾ വിറ്റു, 33 ശതമാനമാണ് വാർഷിക ഇടിവ്.

വിൽപ്പനയിൽ ഹ്യുണ്ടായി വെന്യു അഞ്ചാം സ്ഥാനത്താണ്. ഹ്യുണ്ടായി വെന്യു ആകെ 8,054 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ഇതിനുസരിച്ച് 8.89 ശതമാനമാണ് വാർഷിക ഇടിവ്. കിയ സോനെറ്റ് ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണ്. ഈ കാലയളവിൽ കിയ സോനെറ്റ് ആകെ 7,627 യൂണിറ്റ് എസ്‌യുവികളാണ് വിറ്റത്.

Related Posts