Your Image Description Your Image Description

തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം തടവ് ശിക്ഷ.
പടിയൂർ പെടയൻകോട് കുണ്ടൻകുളക്കുമ വീട്ടിൽ സക്കറിയയെ (46) 15 വർഷം തടവിനും 1.5 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പീഡനത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു.

2024 സെപ്റ്റംബറിൽ തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ പോലീസ് പിടിക്കുകയായിരുന്നു.2008 ഏപ്രിലായിരുന്നു സംഭവം. 12 വയസ്സ് മുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. കേസിൽ 12 പ്രതികളുണ്ടായിരുന്നു. 11 പ്രതികളെയും തലശ്ശേരി കോടതി ശിക്ഷിച്ചിരുന്നു. പ്രൊസിക്യൂഷനു വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts