Your Image Description Your Image Description

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ   ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഭരണിക്കാവ്  ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 103 കിലോ  നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഗ്രാമ പഞ്ചായത്ത് പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍  നടത്തിയ പരിശോധനയിലാണ് ഇവ  പിടികൂടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാണ്ടാ സൂപ്പര്‍മാര്‍ക്കറ്റ് 10,000 രൂപ, ശ്രീനാരായണ ന്യൂ ഫാന്‍സി 5,000 രൂപ പിഴ ഈടാക്കാന്‍ സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. 12 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

 

ജോയിന്റ് ബി. ഡി. ഒ. കെ. ബി. അജയകുമാര്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി. അശ്വതി,  ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷോബി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അഖില്‍  തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന്  സ്‌ക്വാഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *