Home » Blog » kerala Max » ഇറാനെ ആക്രമിക്കാൻ അമേരിക്കയുടെ തയ്യാറെടുപ്പ്; ഇസ്രയേലിന് സൂചന നൽകി യു.എസ്, തിരിച്ചടിക്കുമെന്ന് ഇറാൻ
w-412,h-232,croprect-2x0x1596x898,imgid-01m6mqn71repnjjhepbmb1vbsg,imgname-us-midterm-election-2026-donald-trump-democrats-historic-victory-congress-results-0-1793844747320

വാഷിംങ്ടൺ: ഇറാനെ ആക്രമിക്കാൻ വീണ്ടും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചെന്നാണ് സൂചന. പാലങ്ങൾ, പവർ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ ഒരുക്കമെന്നാണ് വിവരം. ഇറാനിലേക്കുള്ള കരമാർഗ്ഗമുള്ള വിതരണ പാതകൾ തടയുന്നതിനായി ഏർപ്പെടുത്തിയ ‘അയൺ ഗേറ്റ്’ എന്ന പുതിയ ഉപരോധം നിലവിൽ വന്നതായും ട്രംപ് വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഇറാൻ രം​ഗത്തെത്തി. ഇനി ആക്രമിച്ചാൽ തിരിച്ചടിയായി അമേരിക്കയിൽ തീമഴ പെയ്യിക്കുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകി. അമേരിക്ക ഉപാധികൾ പാലിച്ചാൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ. അതിനിടെ ഇറാനിലെ ഖെഷം ദ്വീപിൽ നാലിടത്ത് സ്ഫോടനമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *