
കൊച്ചി: ടൈറ്റൻ രാഗ തങ്ങളുടെ പുതിയ ഫെസ്റ്റീവ് വാച്ച് ശേഖരമായ ‘രാഗ അൺലോക്ക്ഡ്’ വിപണിയിൽ അവതരിപ്പിച്ചു. 12,000 രൂപ മുതൽ 25,000 രൂപ വരെ വിലവരുന്ന 14 വ്യത്യസ്ത മോഡലുകളാണ് സ്ത്രീകള്‍ക്കായുള്ള ഈ വാച്ച് ശേഖരത്തിലുള്ളത്. ലോക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ ഈ വാച്ചുകൾ ജ്യാമിതീയ ഡിസൈനുകളും ആഭരണങ്ങളുടെ ചാരുതയും സമന്വയിപ്പിച്ച് നിർമ്മിച്ചവയാണ്.
കരുത്തും ഗാംഭീര്യവും ഒരുപോലെ സമ്മേളിക്കുന്ന ഈ മോഡലുകളിൽ മദർ-ഓഫ്-പേൾ ഡയലുകൾ, കല്ലുകൾ പതിപ്പിച്ച ബ്രേസ്ലെറ്റുകൾ, സെറാമിക് ലിങ്കുകൾ എന്നിവ ഉപയോഗിച്ചിരിക്കുന്നു. മിഡ്നൈറ്റ് ബ്ലൂ, എമറാൾഡ് ഗ്രീൻ, ബെറി പിങ്ക്, റോസ് ഗോൾഡ്, പ്രൂൺ തുടങ്ങിയ ആകർഷകമായ നിറങ്ങളിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ചില മോഡലുകൾക്കൊപ്പം ടെന്നീസ് ബ്രേസ്ലെറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പവും ആധുനിക ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പവും ഒരുപോലെ അണിയാൻ കഴിയുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ സ്ത്രീക്കും സ്വന്തം ജീവിതയാത്രയെ രൂപപ്പെടുത്താൻ സഹായിക്കുന്ന കരുത്ത്, അവബോധം, ലക്ഷ്യബോധം, വ്യക്തിത്വം എന്നിവയുടെ പ്രതീകമായാണ് ഈ പുതിയ വാച്ച് ശേഖരത്തെ ടൈറ്റൻ രാഗ അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുകയും അവരിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് ആഗ്രഹിക്കുന്നതെന്തും ആയിത്തീരാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുന്നതാണ് രാഗ അൺലോക്ക്ഡ് എന്ന് ടൈറ്റൻ അനലോഗ് വാച്ചസ് മാർക്കറ്റിംഗ് ഹെഡ് അപർണ രവി വ്യക്തമാക്കി. ആത്മപരിശോധനയുടെയും പരിമിതികളില്ലാത്ത കഴിവുകളുടെയും പ്രതിഫലനമാണ് ഈ പുതിയ സീരീസ് മുന്നോട്ട് വെക്കുന്ന ആശയമെന്നും അവർ കൂട്ടിച്ചേർത്തു.
