Your Image Description Your Image Description

ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഇ-വോ (E-VO) ചൈനയിൽ അവതരിപ്പിച്ചു. പ്രാദേശിക കമ്പനിയായ ഗ്വാങ്‌ഷൂവുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പം ഹോണ്ട ഇ-വോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ലഭ്യമാകും.

അതേസമയം ഈ ബൈക്ക് ഇപ്പോൾ ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ട്. വിപണിയിൽ ഈ മോട്ടോർസൈക്കിളിന്റെ വില CNY30,000 മുതൽ CNY37,000 വരെ, അതായത് ഏകദേശം 3.56 ലക്ഷം മുതൽ 4.39 ലക്ഷം രൂപ വരെയാണ്. സെമി-സ്ലിക്ക് ടയറുകളുള്ള 16 ഇഞ്ച് മുൻ ചക്രങ്ങളിലും 14 ഇഞ്ച് പിൻ ചക്രങ്ങളിലുമാണ് ഹോണ്ട ഇ-വോ പ്രവർത്തിക്കുന്നത്.

വ്യത്യസ്ത വകഭേദങ്ങൾക്ക് യഥാക്രമം 143 കിലോഗ്രാമും 156 കിലോഗ്രാമുമാണ് ഭാരം. ഇലക്ട്രിക് ബൈക്കിന് സ്റ്റാൻഡേർഡ് സവിശേഷതയായി ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കുന്നു. കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം. കൂടാതെ, ബൈക്കിൽ 7 ഇഞ്ച് ടിഎഫ്‍ടി ഡാഷ്‌ബോർഡ്, നാവിഗേഷൻ, മ്യൂസിക് കൺട്രോളുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബാറ്ററി എസ്ഓസി എന്നിവയും ഉണ്ട്. അതേസമയം, ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ബൈക്കിൽ ഉണ്ട്.

ഇതിന്റെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, 4.1kWh ബാറ്ററി പായ്ക്ക് ഉള്ള വേരിയന്റ് 120 കിലോമീറ്റർ റേഞ്ച് നൽകുന്നു. 6.2 kWh ഗ്രേഡ് ഒറ്റ ഫുൾ ചാർജിൽ 170 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ആദ്യത്തേത് പോർട്ടബിൾ എസി ഹോം ചാർജർ വഴി ഒരുമണിക്കൂർ 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയും. രണ്ടാമത്തേത് 2 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *