Your Image Description Your Image Description

കൊച്ചി: ഹോട്ടലുടമയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി നൗഷാദ് ആണ് പോലീസിന്റെ പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദ‍ൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ ആറാം തീയതി പെരുമ്പാവൂരിലെ കുഞ്ഞാപ്പൂസ് ബിരിയാണി ഹട്ടിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടു മണിയോടെ ബിരിയാണി കഴിച്ചിറങ്ങിയ നൗഷാദ് പണം കൊടുത്ത ശേഷം ക്യാഷ് കൗണ്ടറിനു സമീപം മേശപ്പുറത്തുണ്ടായിരുന്ന കടയുടമയുടെ ഫോണ്‍ മോഷ്ടിച്ചത്.

പിന്നീട് ഫോൺ നഷ്ടമായത് മനസിലാക്കിയ കടയുടമ പോലീസിൽ പരാതി നൽകി. പ്രതി മൊബൈൽ ഫോൺ എടുത്തുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *