Your Image Description Your Image Description

ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹികനീതി, വനിതാ ശിശു വികസന വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഹാപ്പി ഹില്‍ പദ്ധതിയില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ജില്ലയിലെ ആറ് കോളേജുകള്‍ക്ക് ആദരം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉപഹാരം സമ്മാനിച്ചു. ജില്ലയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിവിധ ഹോമുകളിലെ അന്തേവാസികളുടെ പുരോഗതിയും സാമൂഹിക പരിരക്ഷയും ഉറപ്പ് വരുത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജെഡിടി ഇസ്‌ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, സെന്റ് ജോസഫ് കോളേജ് ദേവഗിരി, ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി, പ്രൊവിഡന്‍സ് വുമണ്‍സ് കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവയെയാണ് ആദരിച്ചത്.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു.ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അഞ്ജു മോഹന്‍, സോഷ്യല്‍ ജസ്റ്റിസ് അഡീഷണല്‍ ഡയറക്ടര്‍ ഷീബ മുംതാസ് എന്നിവര്‍ പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍മാര്‍, ഹാപ്പി ഹില്‍ ടീച്ചര്‍ കോഓഡിനേറ്റര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിക്ക് ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് നേതൃത്വം നല്‍കി.

Related Posts