Your Image Description Your Image Description

തിരുവനന്തപുരം: സ‍ർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബന് ക്ഷണം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നടനെ ക്ഷണിച്ചിരിക്കുന്നത്.

ജയിലുകളിലല്ല, സ്കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. തൃക്കാക്കരയിൽ ഉമാ തോമസ് എംഎൽഎയുടെ പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം. ഇത് ശ്രദ്ധയിൽപ്പെട്ടാണ് വി ശിവൻ കുട്ടി സ്കൂളിലേക്ക് നടനെ ക്ഷണിച്ചത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി നടനെ സ്കൂളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സദുദ്ദേശത്തോടെയാണ് നടന്‍റെ വാക്കുകളെന്നും സ്കൂൾ ഭക്ഷണത്തിന്‍റെ മെനുവും രുചിയും നടന് സ്കൂളിലെത്തിയാൽ അറിയാമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Related Posts