Your Image Description Your Image Description

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഈ ഓണത്തിന് 4,500 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 500 രൂപയുടെ വർധനവാണിത്. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക ഉത്സവബത്ത 2,750 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്തി.

ഇതുകൂടാതെ, എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായി ലഭിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർക്ക് ഇത് 6,000 രൂപയാണ്. പെൻഷൻകാർക്ക് ലഭിക്കുന്ന പ്രത്യേക ഉത്സവബത്ത 250 രൂപ വർധിപ്പിച്ച് 1,250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും.

കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച എല്ലാ വിഭാഗം കരാർ, സ്കീം തൊഴിലാളികൾക്കും ഇത്തവണ 250 രൂപയുടെ വർധനവ് അനുവദിച്ചിട്ടുണ്ട്. 13 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ് ഈ ഓണക്കാലത്തെ പ്രത്യേക സഹായം ലഭിക്കുക.

Related Posts