Your Image Description Your Image Description

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ സബ് ജയില്‍ റോഡിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റർ നടത്തുന്ന  സൗജന്യ പി എസ് സി പരീക്ഷാ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റര്‍ഹ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കിയാണ് പരിശീലനം.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി ,ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് ഉണ്ട്.  തെരഞ്ഞെടുക്കുന്ന പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പൻ്റും ഉണ്ട്. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എസ്.എസ്.എല്‍.സി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ജൂലൈ രണ്ട് വൈകിട്ട് അഞ്ചിന് മുമ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ് ഫോൺ: 0484-2623304, 6282858374

Leave a Reply

Your email address will not be published. Required fields are marked *