Your Image Description Your Image Description

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ ആസ്തിയെച്ചൊല്ലിയുള്ള തർക്കം ഹൈക്കോടതി വരെ എത്തി.സഞ്ജയ് കപൂറിന്റെ ആദ്യ ഭാര്യയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനുമാണ് സഞ്ജയ് കപൂറിന്റെ സ്വത്തുക്കളിൽ ഒരു വിഹിതം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ സ‍ഞ്ജയ് കപൂറിന്‍റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ മൂന്നാം ഭാര്യ പ്രിയ കപൂറിന് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. രണ്ടാനമ്മയായ പ്രിയ കപൂര്‍ വ്യാജ വില്‍പത്രമുണ്ടാക്കി സ്വത്ത് വകമാറ്റാന്‍ ശ്രമിച്ചെന്നാണ് കരിഷ്മ കപൂറിന്‍റെ മക്കളുടെ പരാതി.

ഇലക്ട്രോണിക് വാഹന നിര്‍മ്മാണ രംഗത്ത് ലോകത്തിലെ പ്രമുഖ കമ്പനികളിലൊന്നായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായ സഞ്ജയ് കപൂർ ജൂൺ 13 നായിരുന്നു മരണപ്പെട്ടത്. പോളോ കളിക്കുന്നതിനിടെ അബദ്ധത്തിൽ തേനീച്ച വിഴുങ്ങിയ 53കാരന്റെ തൊണ്ടയിൽ തേനീച്ച കുത്തുകയായിരുന്നു.

 

 

Related Posts