Your Image Description Your Image Description

മാലിന്യ നിർമ്മാർജ്ജനത്തിൽ സംസ്ഥാനതലത്തിൽ നടത്തുന്ന സ്വച്ഛ് സർവ്വേക്ഷൺ സർവ്വേയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മരട് നഗരസഭ.
അഖിലേന്ത്യാ തലത്തിൽ 4589 നഗരസഭകളിൽ മരട് 488-ാം സ്ഥാനത്തെത്തി. 2023 ൽ മരട് നഗരസഭ 3752 -ാമത്തെ സ്ഥാനത്തായിരുന്നു. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കത്തക്ക വിധത്തിലുള്ള മരടിന്റെ മാലിന നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന നഗരസഭയിലെ ഹെൽത്ത് ടീം , ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേന എന്നിവരുടെ പ്രവർത്തനത്തെ അനു മോദിച്ചു കൊണ്ട് നഗരസഭാ ചെയർമാൻ ആൻ്റണി ആശാം പറമ്പിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ റിനി തോമസ്, ബിനോയ് ജോസഫ് , കൗൺസിലർമാരായ ചന്ദ്രകലാധരൻ , പി.ഡി. രാജേഷ്, മോളി ഡെന്നി , അനീഷ് കുമാർ , പത്മപ്രിയ വിനോദ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിo, ഹെൽത്ത് സൂപ്പർവൈസർ പ്രേംചന്ദ് . പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ .എ, അഞ്ജു , അനീസ് , അബ്ദുൾ സത്താർ, വിനു മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts