Your Image Description Your Image Description

കണ്ണൂർ: പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിലാണ് ഇന്നലെ പ്രകടനം നടന്നത്. ഭാരവാഹികൾ ഉൾപ്പെടെ 30 ഓളം പെൺകുട്ടികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയിൽ അനുമതിയില്ലാതെ പ്രവേശിച്ചു, സ്പർദ്ദ ഉണ്ടാക്കുന്ന വിധം മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തകർ മാടായിപ്പാറയിൽ എത്തിയത്. നിരവധി പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്.

Related Posts