Your Image Description Your Image Description

ടിവിഎസിന്റെ എൻടോർക്കിന്റെ സ്പെഷ്യൽ എഡിഷൻ വിപണിയിൽ എത്തി. സ്‌പോര്‍ട്ടി സ്‌കൂട്ടറുകളില്‍ ഒന്നായ ഇതിന്റെ സ്പെഷ്യൽ എഡിഷന് സൂപ്പർ സോൾജ്യർ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പര്‍ സ്‌ക്വാഡ് എഡിഷന് ശേഷമാണ് സൂപ്പർ സോൾജ്യർ ഇറക്കിയിരിക്കുന്നത്.

മാർവെലിന്റെ അവഞ്ചേഴ്‌സ് ഫ്രാഞ്ചൈസിയിലെ സൂപ്പര്‍ഹീറോകളെ അനുസ്മരിപ്പിക്കുന്ന പേരുകളാണ് സ്പെഷ്യൽ എഡിഷനുകൾക്ക് ടി വി എസ് നൽകിയിരിക്കുന്നത്. 98,117 രൂപയാണ് സ്പെഷ്യൽ എഡിഷന് എക്സ്ഷോറൂം വില വരുന്നത്.

2020-ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക എഡിഷന്റെ പുനരാവിഷ്കാരമാണ് സൂപ്പർ സോൾജ്യർ എഡിഷന്‍. കാമോ-ഇന്‍സ്‌പൈര്‍ഡ് തീം നൽകിയിരിക്കുന്ന വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത് ജെൻ സീ റൈഡേഴ്‌സിനെ ആകര്‍ഷിക്കുന്ന രീതിയിലാണ്.

അതേസമയം ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, സ്‌പൈഡര്‍-മാന്‍ തുടങ്ങിയ എഡിഷനുകളാണ് നേരത്തെ പുറത്തെത്തിയ മാർവെൽ അവഞ്ചർ ഫ്രാഞ്ചൈസിയിലെ പേരുകൾ നൽകി ടി വി എസ് പുറത്തിറക്കിയ സ്പെഷ്യൽ എഡിഷനുകൾ.

Related Posts