Home » Blog » Kerala » “സ്ത്രീകളുടെ യാത്രയെപ്പോലും രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരം”; പ്രിയദർശിനി പദ്ധതി ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ കെ. മുരളീധരൻ
K-Muraleedharan-680x450

‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നത് നിർഭാഗ്യകരമായെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. അതേസമയം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുക.

 

കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനായി അർഹമായ ബസുകളുടെ സബ് ക്ലാസ് പട്ടിക അധികൃതർ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഓർഡിനറി വിഭാഗത്തിൽപ്പെട്ട ഏഴ് തരം സർവീസുകളിലാണ് ഈ സൗജന്യയാത്രാ സൗകര്യം ലഭ്യമാകുന്നത്