Your Image Description Your Image Description

ഒമ്പത്, 10 ക്ലാസുകളിലും വിവിധ പോസ്റ്റ് മെട്രിക് കോഴ്‌സുകൾക്കും പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർഥികളിൽ രണ്ടര ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുളളവർക്ക് 2025-26 അധ്യയന വർഷം മുതൽ കേന്ദ്രസർക്കാരിൽ നിന്നുള്ള ധനസഹായത്തിന് അപേക്ഷിക്കാം. വിദ്യാർഥികൾ കേന്ദ്രസർക്കാരിൻ്റെ scholarships.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ജനറേറ്റ് ചെയ്യുന്ന ഒ ടി ആർ നമ്പർ ഇ-ഗ്രാന്റ്സ് സൈറ്റിൽ അപ്ഡേറ്റ് ചെയ്ത് ബയോമെട്രിക് വെരിഫിക്കേഷൻ നടത്തണം. എൻഎസ്പി പോർട്ടലിൽ വിദ്യാർഥികൾക്ക് സ്വന്തമായോ, പഠിക്കുന്ന സ്ഥാപനത്തിലൂടെയോ, അക്ഷയകേന്ദ്രങ്ങൾ മുഖേനയോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ്, രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ പി.ഒ, കൊല്ലം

എന്ന വിലാസത്തിലോ 0475 2222353 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Related Posts