Your Image Description Your Image Description

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ജില്ലയിലെ 20 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ദുരന്തസമയത്തും അതിനുശേഷവും സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും നടപടികളെയും കുറിച്ച് അവബോധം നല്‍കുകയാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് സ്വയം രക്ഷിക്കാനുള്ള കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും മറ്റുള്ളവരെ സഹായിക്കാനും പ്രാപ്തരാക്കാനുള്ള പരിശീലനം നല്‍കും. സമൂഹത്തില്‍ ഒരു ദുരന്ത പ്രതികരണ സംസ്‌കാരം വളര്‍ത്തുക, ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിക്കാനും എന്‍.ഡി.ആര്‍.എഫ് ഈ ബോധവല്‍ക്കരണ ക്ലാസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നു.

വിവിധതരം ദുരന്തങ്ങളും അവ ജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുളള വിശദീകരണം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് സേനാംഗങ്ങള്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിവരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *