Your Image Description Your Image Description

അബുദാബി: സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തി  യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ കൈവശം ഫോൺ കണ്ടെത്തിയാൽ അത് പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയമങ്ങളും മന്ത്രാലയം കൊണ്ടുവന്നു.ഫോ​ൺ കൊ​ണ്ടു​പോ​കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും, സു​ര​ക്ഷി​ത​മാ​യ പ​ഠ​ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ല്ല പെ​രു​മാ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ന​ട​പ​ടിയിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച 2018-ലെ മന്ത്രിതല പ്രമേയം നമ്പർ (851) അടിസ്ഥാനമാക്കിയാണ് മന്ത്രാലയം സ്കൂൾ പ്രിൻസിപ്പൽമാർക്കും കിൻഡർഗാർട്ടനുകൾക്കും സർക്കുലർ പുറത്തിറക്കിയത്.  പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​വും കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം. പ​രി​ശോ​ധ​ക​ർ കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി തൊ​ടാ​ൻ പാ​ടി​ല്ല, ബാ​ഗു​ക​ളി​ലും മ​റ്റു സ്വ​കാ​ര്യ വ​സ്തു​ക്ക​ളി​ലും മാ​ത്ര​മാ​ക​ണം പ​രി​ശോ​ധ​ന, വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ വ​സ്​​തു​ക്ക​ൾ പ​രി​ശോ​ധ​ന ക​മ്മി​റ്റി​ക്ക്​ മു​ന്നി​ൽ സ്വ​യ​മേ സാ​ധ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.
മൊ​ബൈ​ൽ ക​​ണ്ടെ​ടു​ത്താ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്ക​ണം. ര​ക്ഷി​താ​ക്ക​ൾ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​തി​നും തി​രി​ച്ചു​ല​ഭി​ച്ച​തി​നും ബ​ന്ധ​പ്പെ​ട്ട ഫോ​മു​ക​ൾ ഒ​പ്പി​ട്ടു ന​ൽ​ക​ണം. ആ​ദ്യ ത​വ​ണ പി​ടി​ച്ചെ​ടു​ത്താ​ൽ ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പി​ടി​ച്ചു​വെ​ക്ക​രു​ത്. അ​തേ​സ​മ​യം, ആ​വ​ർ​ത്തി​ച്ചാ​ൽ അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​നം വ​രെ പിടിച്ചു വെയ്ക്കും.

Related Posts