Your Image Description Your Image Description

പുറത്തൂർ: സ്കൂളിൽ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി വി ശിവൻകുട്ടി. മലപ്പുറം ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവമുണ്ടായത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നിരുന്നു. അതിലാണ് കുട്ടികൾ പാടിയത്. ആർഎസ്എസ് ശാഖകളിൽ പാടുന്ന ഗണഗീതത്തിൽ ഉൾപ്പെടുന്ന ‘പരമപവിത്രമതാമീ മണ്ണിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് പാടിയത്. ദൃശ്യം പ്രചരിച്ചതോടെ ഗണഗീതം കുട്ടികളെ കൊണ്ട് പാടിപ്പിച്ചതാണ് എന്ന് ആരോപിച്ച് യുവജന വിദ്യാർത്ഥി സംഘടനകൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
ഗാനം കുട്ടികൾ തനിയെ പഠിച്ചതാണെന്നും മത്സരപരിപാടി അല്ലാത്തതുകൊണ്ട് സ്ക്രീനിങ് നടന്നിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. വീഴ്ച പറ്റിയതാണന്നും അധ്യാപകനെതിരെ നടപടി എടുത്തെന്നും സ്കൂൾ അധികൃതർ നൽകിയ വിശദീകരണത്തിൽ പറയുന്നു.

Related Posts