Your Image Description Your Image Description

കോഴിക്കോട്:ഫാൻസ് ഉണ്ടെങ്കിൽ നേതാക്കൾ ആവുന്ന കാലഘട്ടമാണിതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.പി.പി മുകുന്ദൻ അനുസ്മരണ പരിപാടിയിലാണ് സോഷ്യൽ മീഡിയ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കാലഘട്ട ത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്.

സോഷ്യൽ മീഡിയ ഉണ്ടെങ്കിൽ ആർക്കും നേതാവാകാം. സോഷ്യൽ മീഡിയയിൽ ലൈക്കുകൾക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്നു . സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കൽ അല്ല രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.ധാർമിക രാഷ്ട്രീയം പുറംപൂച്ച് മാത്രമായി. ഗ്രൗണ്ടിൽ ഇറങ്ങി ആരും പണിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തേ ജനങ്ങളോട് നേരിട്ട് സംവദിച്ചായിരുന്നു രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത് . രാഷ്ട്രീയ പ്രവർത്തനം ആഘോഷിക്കൽ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts