Your Image Description Your Image Description

ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’ യിലെ അടിപൊളി ഗാനം ‘ജാലക്കാരി’ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സായ് അഭ്യങ്കർ ഈണം നൽകിയിരിക്കുന്നത്. സായിയും ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഹിറ്റ് ഗാനം പാടിയ സുബ്ലാഷിനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായി എത്തിയിരിക്കുന്ന ‘ജാലക്കാരി’ ഹിറ്റ് ചാർട്ടുകള്‍ തിരുത്തിക്കുറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സംഗീതാസ്വാദകർ. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ‘ബൾട്ടി’യുടെ സംവിധായകൻ. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Posts