Your Image Description Your Image Description

കൽപ്പറ്റ: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധി നാളെ വയനാട് സന്ദർശിക്കും. രാഹുൽ ഗാന്ധിയും ഒപ്പം കാണും . ഒരു ദിവസത്തെ സന്ദർശനത്തിനാണ് ഇതിന്നതെന്നാണ്

വിവരം.സോണിയാ​ഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം.

അതേസമയം മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി രണ്ടുദിവസം മുമ്പ് വയനാട്ടിലെത്തിയിരുന്നു. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. അതേസമയം, പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി‌യതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Related Posts