Your Image Description Your Image Description

ഡല്‍ഹി: സംയുക്ത സൈനിക മേധാവിക്ക് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് സേനകള്‍ക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാനുള്ള അധികാരം നല്‍കി. നേരത്തെ ഒരോ സേനയ്ക്കും പ്രത്യേകമായിരുന്നു ഉത്തരവ്. സേനകളുടെ ഏകോപനവും ഐക്യം ശക്തിപ്പെടുത്താനാണ് നടപടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി.

മൂന്ന് സേന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് തിയേറ്റര്‍ കമാന്‍ഡ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ നേരത്തെ കേന്ദ്രം തുടങ്ങിയിരുന്നു. ഇതിനായുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെപ്പാണ് മൂന്ന് സേനകള്‍ക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാന്‍ സംയുക്ത സൈനിക മേധാവിക്ക് അധികാരം നല്‍കല്‍. ഇതിലൂടെ കരനാവികവ്യോമസേനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഏകോപനം കൊണ്ടുവരാനും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാനാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *