Your Image Description Your Image Description

ഡൽഹി: സുപ്രീം കോടതിയിൽ പുതിയ രണ്ട് ജഡ്ജിമാർ കൂടി ചുമതലയേറ്റു. ജസ്റ്റിസുമാരായ അലോക് ആരാധെയും വിപുൽ എം പഞ്ചോളിയുമാണ് ചുമതലയേറ്റത്. സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലി കൊടുത്തു.

ജസ്റ്റിസ് അലോക് ആരാധെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും ജസ്റ്റിസ് വിപുൽ എം പഞ്ചോളി പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നുമാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തപ്പെട്ടത്.

സീനിയോറിറ്റി പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു ജസ്റ്റിസ് അലോക് ആരാധെ. സീനിയോറിറ്റിയിൽ 57ആം സ്ഥാനത്തായിരുന്നു ജസ്റ്റിസ് വിപുൽ എം പഞ്ചോളി. സീനിയോറിറ്റിയിൽ ഏറെ മുന്നിലുള്ള വനിതാ ജഡ്ജിമാരെ മറികടന്നായിരുന്നു വിപുൽ എം പഞ്ചോളിയുടെ നിയമനം.

അതേസമയം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ അനുവദനീയ പരിധിയായ 34ലെത്തി. ജസ്റ്റിസ് ബി വി നാഗരത്നയാണ് സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജി.

 

 

Related Posts