സിറിയയിലെ ചര്‍ച്ചില്‍ ചാവേര്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരുക്കേറ്റു. ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യ ചാവേര്‍ ആക്രമണമാണിത്.

ഭീകരസംഘടനയായ ഐഎസാണ് ചാവേര്‍ ആക്രമണത്തിനു പിന്നിലെന്നും ചര്‍ച്ചില്‍ പ്രവേശിച്ച ചാവേര്‍ തുടരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആക്രമണം നടക്കുന്ന സമയത്ത് ദേവാലയത്തില്‍ കുര്‍ബാന നടക്കുകയായിരുന്നുവെന്ന് സിറിയയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *