Your Image Description Your Image Description

സപ്ലൈകോയുടെ നേതൃത്വത്തില്‍ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും. മേയര്‍ ഹണി ബെഞ്ചമിന്‍ ആദ്യ വില്പന നടത്തും. എം.എല്‍.എമാരായ എം മുകേഷ്, എം നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍, സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജര്‍ എസ്.ആര്‍ സ്മിത തുടങ്ങിയവര്‍ പങ്കെടുക്കും.

അരിയും വെളിച്ചെണ്ണയും അടങ്ങുന്ന ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്കായി വന്‍വിലക്കുറവും ഓഫറുകളും നല്‍കുന്നുണ്ട്, പ്രത്യേക സമ്മാനപദ്ധതികളും ഓണം ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ നാല് വരെയാണ് മേള.

Related Posts