Your Image Description Your Image Description

കൊച്ചി: ഓണാഘോഷങ്ങൾക്കായി സപ്ലൈകോയിൽ ഇന്ന് ഉത്രാടദിന പ്രത്യേക വിലക്കുറവ്. നിലവിൽ ലഭ്യമായ ഓഫറുകളുടെയും വിലക്കുറവിന്റെയും പുറമെ തിരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക് 10% വരെ അധിക വിലക്കുറവാണ് നൽകുന്നത്.

അരി, എണ്ണ, നെയ്യ്, സോപ്പ്, ഡിറ്റർജന്റുകൾ, ശബരി ഉൽപന്നങ്ങൾ എന്നിവയ്ക്കാണ് അധിക വിലക്കുറവ് ലഭ്യമാകുന്നത്. സപ്ലൈകോ ഓണച്ചന്തകളിൽ മാത്രമല്ല, മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ വിൽപനശാലകളിലും ഈ സൗകര്യം ലഭ്യമാണ്. അതേസമയം, 13 ഇന സബ്സിഡി സാധനങ്ങളോടൊപ്പം പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് നിത്യോപയോഗ ഉൽപന്നങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

Related Posts