Your Image Description Your Image Description

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ വിജയം പ്രതീക്ഷിച്ച സമയത്തായിരുന്നു രാജസ്ഥാൻ റോയൽസ് രണ്ട് റണ്‍സിന്റെ തോല്‍വി വഴങ്ങിയത്. അവസാന മൂന്നോവറിലാണ് രാജസ്ഥാൻ തകർന്നത്. റോയൽസിന്റെ ഫിനിഷർമാരായ ഹെറ്റ്മെയറും ധ്രുവ് ജുറേലും ക്രീസിലുണ്ടായിരുന്നെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. ഇപ്പോൾ മത്സരത്തിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തിയിരിക്കുകയാണ് റിയാൻ പരാ​ഗ്.

എവിടെയാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയതെന്ന കാര്യം അറിയില്ല. തുടരെ ഈ കളിയിലും 18-19 ഓവറുകള്‍ വരെ ഞങ്ങള്‍ മികച്ചു നിന്നിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബൗളിങില്‍ ഞങ്ങള്‍ വളരെ നന്നായി പെര്‍ഫോം ചെയ്തു. പക്ഷെ അവസാനത്തെ ഓവര്‍ തീര്‍ച്ചയായും നിര്‍ഭാഗ്യകരമായിരുന്നു. സന്ദീപ് ശർമ എപ്പോഴും വിശ്വസ്തനായിരുന്നു. ഇത് പക്ഷേ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു നിരാശപ്പെടുത്തുന്ന മത്സരമായിപ്പോയി. അവരെ 165- 170 റണ്‍സിനുള്ളില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു കരുതിയത്. ഞങ്ങള്‍ അതു ചേസ് ചെയ്യേണ്ടതായിരുന്നു. ഈ മല്‍സരത്തിലെ പിച്ച് പെര്‍ഫെക്ടായിരുന്നു. വിക്കറ്റിനെക്കുറിച്ച് ഒരു പരാതിയുമില്ല‘, മത്സരശേഷം പരാ​ഗ് പറഞ്ഞു.

അതേസമയം ആവേശ് ഖാന്റെ ഡെത്ത് ഓവര്‍ മികവിലാണ് ലഖ്നൗ കളിപിടിച്ചത്. ലഖ്നൗ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ രണ്ട് റണ്‍സ് അകലെ വീഴുകയായിരുന്നു. മത്സരത്തിൽ ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി. രാജസ്ഥാന് വേണ്ടി യശ്വസി ജയ്‌സ്വാളും 14 കാരനായ അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവംശിയും റിയാന്‍ പരാഗും തിളങ്ങി. ജയ്സ്വാള്‍ 54 പന്തില്‍ 74 റണ്‍സും വൈഭവ് 20 പന്തില്‍ 34 റണ്‍സും റിയാന്‍ പരാഗ് 26 പന്തില്‍ 39 റണ്‍സും നേടി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts