Home » Blog » kerala Max » “സത്യം മൂടിവെക്കാൻ എത്ര ശ്രമിച്ചാലും കഴിയില്ല, എന്നായാലും പുറത്തുവരും” ; പിഎസ്‌സി പരീക്ഷാക്രമക്കേടിൽ ഹൈക്കോടതി
7

കൊച്ചി: പി.എസ്.സി പരീക്ഷാക്രമക്കേടിലെ സത്യം എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ഒടുവിൽ പുറത്തുവരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നതിനിടെ, എന്തൊക്കെ സൂത്രങ്ങൾ കാണിച്ചാലും സത്യം തെളിയുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. സത്യം മൂടിവെക്കാൻ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും അത് എന്നായാലും പുറത്തുവരുമെന്നും കോടതി കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ചു. കേസിൽ കുറ്റക്കാർക്കെതിരെ പി.എസ്.സി തന്നെ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യത്തിന് നിയമപരമായ നിലനിൽപ്പില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി സമർപ്പിച്ച ഹരജിയിൽ അടുത്ത തിങ്കളാഴ്ച കോടതി വിശദമായ വാദം കേൾക്കും.

നേരത്തെ കേസ് പരിഗണിച്ചപ്പോഴും പി.എസ്.സിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണവുമായി പി.എസ്.സി ഒട്ടും സഹകരിക്കുന്നില്ലെന്ന സർക്കാരിന്റെ പരാതിയിൽ, എന്തുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കാത്തതെന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ പരീക്ഷയിൽ യാതൊരു വിധ ക്രമക്കേടും നടന്നിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന പി.എസ്.സി, എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ ഹർജിയാണ് ഇപ്പോൾ വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നത്.

പരീക്ഷാ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ഇതിനോടകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെറ്റു പറ്റിയെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ലെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *