
തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്നാൽ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. ഞങ്ങൾക്കും സമ്പന്നർക്കും രണ്ട് നീതിയാണോയെന്ന് ജയപാലകൃഷ്ണന്റെ മകൾ ചോദിക്കുന്നു. അത് ഗൗരവതരമാണ്. ആഭ്യന്തര മന്ത്രിയുടെ വാക്കും നിലപാടും പോലും പൊലീസ് അംഗീകരിക്കുന്നില്ല. സമ്പന്നർക്കും സാധാരണക്കാർക്കും രണ്ടു നീതിയാണ്. ഞങ്ങൾക്കും സമ്പന്നർക്കും രണ്ടു നീതി എന്ന് ആ കുട്ടിക്ക് ചോദിക്കേണ്ടി വന്നു. ആ ചിത അടങ്ങും മുൻപാണത്. അത് സങ്കടകരവും അപമാനകരവുമാണ്.
പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ട പ്രതികരണമാണ് ഉണ്ടാകുന്നതെന്നും പിണറായി പറഞ്ഞു. സമ്പന്നരും സ്വാധീനമുള്ളവർക്കും പാവപ്പെട്ടവർക്കും രണ്ട് നീതി. ഇതിൽ സർക്കാരിന് യോജിപ്പില്ലെന്ന് പറയുന്നു. പക്ഷെ ഇത്തരമൊരവസ്ഥ ഗൗരവമായി കാണണമെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.
