Your Image Description Your Image Description

രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ താനും ക്യാപ്റ്റനായ സഞ്ജു സാംസണും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തള്ളി രാഹുല്‍ ദ്രാവിഡ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ടീമില്‍ യാതൊരു വിധ പ്രശ്‌നങ്ങളില്ലെന്നും ദ്രാവിഡ് പറഞ്ഞു. അഭ്യൂഹങ്ങള്‍ പരത്തി ടീമിന്റെ ആത്മവിശ്വാസം കളയരുത്. പരിക്കേറ്റ സഞ്ജു സാംസണ്‍ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ദ്രാവിഡ് പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്ക് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

നേരത്തെ തന്നെ കോച്ചായ ദ്രാവിഡും സഞ്ജുവും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ ടീമിന്റെ ചര്‍ച്ചകളില്‍ നിന്ന് സഞ്ജു വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. അതിനൊപ്പം തന്നെ കഴിഞ്ഞ സീസണിലെ മാച്ച് വിന്നേഴ്‌സ് ആയ താരങ്ങളുടെ അഭാവവും രാജസ്ഥാന്‍ പ്ലേയിങ് ഇലവനെ ശുഷ്‌ക്കമാക്കുന്നുണ്ട്. സഞ്ജുവിനെ പരിക്കും അലട്ടുന്നുണ്ട്. മാത്രവുമല്ല, ഭാവി നായകനായി റിയാന്‍ പരാഗിനെ ഇപ്പോഴേ രാജസ്ഥാന്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയതോടെ സഞ്ജുവിന് ടീമിന്റെ മേലുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts