കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള ഫലസൂചനകൾ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ റൗണ്ട് പിന്നിടുമ്പോൾ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ 6834 വോട്ടുകളുടെ വലിയ ലീഡുമായി മുന്നേറുകയാണ്. സംസ്ഥാനത്തെ മൊത്തം ചിത്രമെടുത്താൽ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്. 9.30-വരെയുള്ള കണക്കുകൾ പ്രകാരം 97 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ഇടതുകോട്ടകളിലടക്കം കനത്ത തിരിച്ചടി നേരിടുന്ന എൽഡിഎഫ് 39 സീറ്റുകളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. ഇതിനിടെ അഞ്ച് മണ്ഡലങ്ങളിൽ ലീഡ് ഉയർത്തിക്കൊണ്ട് എൻഡിഎയും കരുത്തുറ്റ സാന്നിധ്യമായി തുടരുന്നു. ഓരോ റൗണ്ട് പിന്നിടുമ്പോഴും യുഡിഎഫ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് കേരളത്തിലുടനീളം കാണാൻ സാധിക്കുന്നത്.
