സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യാൻ സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും. കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. .

വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതുമാണ് മഴ കുറയാനുള്ള കാരണമായി പറയുന്നത്. കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളില്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. അതിനിടെ, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കര്‍ണാടക തീരത്തും ഇന്ന് മത്സ്യബന്ധനം പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *