Your Image Description Your Image Description

തിരുവനന്തപുരം:സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം വകുപ്പാണ് സംസ്ഥാനതല ഓണാഘോഷം സംഘടിപ്പിക്കുന്നത്. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാതിഥികളായി എത്തും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.

 

അതേസമയം സെപ്റ്റംബര്‍ ഒമ്പത് വരെ സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികളാണ് തലസ്ഥാന ന​ഗരിയിൽ സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങളും ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം വിവിധ വേദികളിൽ അരങ്ങേറും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ 10,000ത്തോളം കലാകാരൻമാരാണ് ഓണാഘോഷ പരിപാടികളിൽ അണിനിരക്കുന്നത്. 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ നടക്കുന്നത്.

Related Posts