Your Image Description Your Image Description

സംസ്ഥാനം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഓരോന്ന് പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു. അഴിമതി മൂടിവെയ്ക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകളില്‍ ജനങ്ങളെ കുരുക്കിയിടുകയാണ്. ഇപ്പോള്‍ ബിജെപിക്ക് എതിരായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സിപിഐഎം കരുതിയിരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ദുബായില്‍ ഐസിഎല്‍ ഫിന്‍കോപ്പ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഓണക്കാലമായിട്ടും വിലക്കയറ്റം കാരണം ആളുകള്‍ പൊറുതിമുട്ടുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടെന്നും സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ ഖജനാവില്‍ അഞ്ച് പൈസ എടുക്കാനില്ല. എന്നിട്ടും പരസ്യങ്ങള്‍ക്കും ക്യാമ്പയ്‌നുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിച്ച് കൊണ്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. നേരത്തെ മുഖ്യമമന്ത്രിക്കെതിരെ വിമര്‍ശനവുമായി സതീശന്‍ രംഗത്തെത്തിയിരുന്നു.

Related Posts