Your Image Description Your Image Description

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പന്തളം തെക്കേക്കര സിഡിഎസില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാര്‍മിങ് ക്ലസ്റ്ററിന്റെ ലൈവിലിഹുഡ് സര്‍വീസ് സെന്ററിന്റെയും ചക്ക, റാഗി എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന്റെയും ഉദ്ഘാടനം

നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.

ജില്ലയിലെ രണ്ടാമത്തെ സംയോജിത കൃഷി ക്ലസ്റ്ററാണിത്. ‘കാര്‍ഷിക സംസ്‌കൃതിയിലൂടെ’ എന്ന സന്ദേശവുമായി കാര്‍ഷിക ഉപജീവന മേഖലയില്‍ കര്‍ഷകരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഉപജീവനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പദ്ധതികള്‍ ആരംഭിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവിശ്യമായ വിത്ത്, വളം, തൈകള്‍, പരിശീലനങ്ങള്‍ എന്നിവ നല്‍കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് ലൈവിലിഹുഡ് സര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില. എസ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബിന്ദു രേഖ കെ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ് കുടുംബശ്രീ അഗ്രി ഡിപി.എം സുഹാനബീഗം, കൃഷി ഓഫീസര്‍ സി. ലാലി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ജിനു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Related Posts