Home » Blog » Kerala » ശിവസൂര്യ തിരോധാന കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, വസതിയിൽ പരിശോധന നടത്തി
shivasurya-680x450

കണ്ണൂർ: പെരിങ്ങത്തൂർ സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ശിവസൂര്യയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും, അച്ഛൻ ജിഗീഷിന്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മൊഴിയെടുക്കുകയും ചെയ്തു. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം തികയുന്ന വേളയിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

 

കഴിഞ്ഞ ആഗസ്റ്റ് 8-നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ വിഷമത്തിൽ ശിവസൂര്യ വീടുവിട്ടുപോയത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും വ്യക്തമാക്കുന്ന ഒരു കുറിപ്പും അവൻ എഴുതിവെച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും കേരളത്തിനകത്തും ബെംഗളൂരു, മൈസൂരു, മംഗളൂരു, വാരണാസി എന്നിവിടങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും കുട്ടിയെക്കുറിച്ചുള്ള യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

 

അന്വേഷണം നടത്തിയ ഒരിടത്തെയും സി.സി.ടി.വി ക്യാമറകളിൽ പോലും പതിനേഴുകാരന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന ശക്തമായ സംശയം പൊലീസിനും കുടുംബത്തിനുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെയെങ്കിലും ശിവസൂര്യയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *