Your Image Description Your Image Description

മലയാള സിനിമയിലെ യുവ നടി ഗ്രേസ് ആന്റണി വിവാഹിതയായി.സോഷ്യൽ മീഡിയയിലൂടെയാണ് ​ഗ്രേസ് സന്തോഷ വിവരം പങ്കിട്ടിരിക്കുന്നത്. ‘ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’, എന്നായിരുന്നു ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാ​ഗോടുകൂടി ​ഗ്രേസ് ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വരൻ ആരാണെന്നോ ഫോട്ടോയോ ഒന്നും തന്നെ ​ഗ്രേസ് പങ്കിട്ടിട്ടില്ല. മുഖം മറച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഷെയർ ചെയ്തിരിക്കുന്നതും. പിന്നാലെ ഉണ്ണി മുകുന്ദൻ, ശ്രിന്ദ തുടങ്ങി ഒട്ടനവധി താരങ്ങൾ ​ഗ്രേസ് ആന്റണിക്ക് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്.

Related Posts