Your Image Description Your Image Description

ശബരിമല സ്വര്‍ണപ്പാളി കേസ്; 48 കിലോ എങ്ങനെ 38 ആയി, വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ തൂക്കം കുറഞ്ഞ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കേസ് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും.മൂന്നാഴ്ചയ്ക്കുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ സ്വര്‍ണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങളുന്നയിച്ചിരുന്നു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് കേസുമായി ബന്ധപ്പട്ട് മുഴുവന്‍ രേഖകളും പരിശോധിച്ചതിനുശേഷമാണ് ബുധനാഴ്ച കോടതി ചോദ്യങ്ങളുയര്‍ത്തിയത്.

സ്വർണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. 2019ൽ സ്വർണം പൂശാനായി സ്വർണപ്പാളികൾ ചെന്നൈയിലേക്ക് എടുത്തുകൊണ്ടുപോയപ്പോൾ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോൾ സ്വർണപ്പാളികളുടെ ഭാരത്തിൽ നാല് കിലോഗ്രാം കുറവുളളതായി കാണുന്നുവെന്നും കോടതി നിരീക്ഷിച്ചു.ഇത് എങ്ങനെ എന്നുള്ള കാര്യം ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരി​റ്റി ഓഫീസറാണ് വിവരങ്ങൾ നേരിട്ട് ഹാജരാക്കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരോ ബന്ധപ്പെട്ടവരോ എന്തുകൊണ്ടാണ് ഇക്കാര്യം ഇതുവരെ അറിയാതിരുന്നതെന്ന് കോടതി ചോദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറുടെ മുന്‍പിലാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ രേഖകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണാധികാരികള്‍ എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന ചോദ്യവും കോടതി ഉയര്‍ത്തി. അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ തീരുമാനമെടുത്തതിലും കോടതി സംശയമുന്നയിച്ചു.

ഗോൾഡ്പ്ലേറ്റിങ് നടത്തിയ ശേഷമുള്ള ഭാരം 38.653 കിലോഗ്രാമാണ്. എന്നാൽ തിരികെ സന്നിധാനത്ത് എത്തിച്ചപ്പോൾ ഭാരം എത്രയായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി. തുടർന്ന്, സ്വർണ്ണപ്പാളികളുടെ ഭാരത്തിൽ എങ്ങനെ കുറവു വന്നു എന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചു. ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് നിർദേശം. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ദേവസ്വം ബോർഡ് അന്വേഷണവുമായി സഹകരിക്കണം. സത്യം വെളിച്ചം കാണട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു.

 

അതേസമയം, കോടതി പരാമർശിച്ചതു പൊലെ രണ്ട് ദ്വാരപാലക ശില്പങ്ങൾ ഇല്ലെന്നും, രണ്ട് ദ്വാരപാലക സ്വർണ്ണ പീഠങ്ങൾ കണ്ടെത്താനുണ്ടെന്നും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ശബരിമലയിസലെ സ്‌ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല നല്‍കിയ ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നതിലും വ്യക്തവരേണ്ടതുണ്ട്. പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്ന് സ്‌പോണ്‍സര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Related Posts