Your Image Description Your Image Description

ഡൽഹി: വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിക്കുന്നതിനും തിരഞ്ഞെടുപ്പ് തട്ടിപ്പിനും എതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്താൻ തയ്യാറെടുത്ത് കോൺ​ഗ്രസ്. കൂടാതെ വിഷയം ചർച്ച ചെയ്യുന്നതിനായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ ഓ​ഗസ്റ്റ് 11ന് യോ​ഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 4:30 ന് 24, അക്ബർ റോഡ് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാൽ മുതിർന്ന പാർട്ടി പ്രവർത്തകർക്ക് കത്തെഴുതി.

അതേസമയം എല്ലാ എഐസിസി ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും കോൺ​ഗ്രസിൻ്റെ എല്ലാ പോഷക സംഘനകളുടെയും നേതാക്കളും യോ​ഗത്തിൽ പങ്കെടുക്കണമെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ അറിയിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിനും തെരഞ്ഞെടുപ്പ് തട്ടിപ്പിനും എതിരായ രാജ്യവ്യാപകമായി നടത്തേണ്ട പ്രചാരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് യോ​ഗം വിളിച്ചിരിക്കുന്നതെന്നാണ് മല്ലികാർജ്ജുൻ ഖർ​ഗെ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് രാഹുൽ ​ഗാന്ധി ഉന്നയിച്ച വിഷയങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കർണാടകയിലെ കോൺ​ഗ്രസ് നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നായിരുന്നു ഇവർ മുന്നോട്ട് വെച്ച ആവശ്യം. ബെം​ഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാ​ഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന് രാഹുൽ ​ഗാന്ധി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ​ഗാന്ധി പുറത്തുവിട്ട രേഖകളും അനുബന്ധ രേഖകളും ഉൾപ്പെടെയാണ് കോൺ​ഗ്രസ് നേതാക്കൾ പരാതി നൽകിയത്. നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ​ഗാന്ധി ഉന്നയിച്ചത്.

Related Posts