Your Image Description Your Image Description

ബിഹാർ മാതൃകയിൽ കേരളവും വോട്ടർ പട്ടിക പരിഷ്കരണത്തിന് തയ്യാറെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. നിലവിലെ വോട്ടർ പട്ടികയിലും 2002ലെ പട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എസ്ഐആർ നടപ്പിലാക്കുന്ന തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. രാഷ്ട്രീയ പാർട്ടികളുടെ യോഗം ഈ മാസം 20-ന് ചേരാൻ ഇരിക്കെയാണ് ഈ പ്രഖ്യാപനം.

ജൂലൈയിൽ തന്നെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കത്ത് നൽകിയിരുന്നു. സെപ്റ്റംബർ മാസത്തോടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കാനാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നതിൽ വോട്ടർമാർക്ക് ആശങ്ക വേണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

2002ലെ പട്ടികയിലുള്ള 80 ശതമാനം പേരും 2025ലെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാടുള്ള രണ്ട് ബിഎൽഒമാർ പട്ടികകൾ താരതമ്യം കണ്ടെത്താൻ ആയതെന്ന് ഖേൽക്കർ പറഞ്ഞിരുന്നു. സുപ്രീം കോടതി നിർദേശപ്രകാരം ആധാറും തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Related Posts