Home » Blog » kerala Max » വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന
nepal-flood

ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ചൈന. ടിബറ്റിലെ മഞ്ഞുതാടാകം പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് ചൈന നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ലെന്‍ഡെ ഖോല നദിയിലെ മഞ്ഞുമല തടാകം പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. ഇതിനിടെ നേപ്പാളിലുണ്ടായ മിന്നൽ പ്രളയം സംബന്ധിച്ച് യഥാസമയം മുന്നറിയിപ്പ് നൽകിയില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *