Your Image Description Your Image Description

വയനാട്: താമരശ്ശേരി പൂരം വഴിയുള്ളപൂരം വഴിയുള്ള വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം വ്യൂ പോയിന്റിന് സമീപം കഴിഞ്ഞദിവസം മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും കല്ലുകൾ റോഡിൽ പതിച്ചതിനാലാണിത്.ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായാണ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചത്.

ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഗാതാഗത നിരോധനം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പൊലീസിന്‍റെ അനുമതിയോടെ കടത്തിവിടും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്.

Related Posts