വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റു മരിച്ചു

തൃശ്ശൂര്‍ ; വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിനു ചോറുകൊടുക്കെ പാമ്പുകടിയേറ്റ യുവതി മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *